കൊച്ചി: സ്ത്രീകള്‍ക്കു മാത്രമായി പ്രീമിയം സേവിംഗ്സ് അക്കൗണ്ടായ ബിഒബി വിമന്‍ സഫയര്‍ അവതരിപ്പിച്ചു ബാങ്ക് ഓഫ് ബറോഡ.
10 ലക്ഷം രൂപയുടെ കാന്‍സര്‍ പരിരക്ഷാ പ്ലാന്‍, കുടുംബത്തിലെ ആറംഗങ്ങള്‍ വരെ ഉള്‍പ്പെടുന്ന സൗജന്യ ഓണ്‍ലൈന്‍ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനുകള്‍, മരുന്നുകള്‍ക്കും പാത്തോളജി പരിശോധനകള്‍ക്കുമുള്ള ഇളവുകള്‍ തുടങ്ങി നിരവധി ആരോഗ്യ-ക്ഷേമ ആനുകൂല്യങ്ങളും ഇതിലൂടെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.